വനിതാ മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ചു; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing വനിതാ മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ചു; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനാണ് അറസ്റ്റിലായത്. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രസ്‌ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രസ് ക്ലബിന് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി വനിത മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും ആക്രമിക്കുകയും ചെയ്തത്. ഇതില്‍ സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ രാധാകൃഷ്ണനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു.

0Shares