വനിതാ മതില്‍ പിണറായി സര്‍ക്കാരിൻ്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് ശ്രീധരന്‍ പിള്ള; പൊതു സമൂഹം തള്ളിക്കളഞ്ഞുവെന്ന് രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing വനിതാ മതില്‍ പിണറായി സര്‍ക്കാരിൻ്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് ശ്രീധരന്‍ പിള്ള; പൊതു സമൂഹം തള്ളിക്കളഞ്ഞുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെയും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും അന്ത്യം അടുത്തിരിക്കുന്നു എന്ന സൂചനയാണ് നല്‍ക്കുന്നതെന്നും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ഈ ദുരന്ത മതില്‍ പിണറായി സര്‍ക്കാരിന്റെ മരണമണിയാണ് മുഴക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കേരളം ഭരിച്ച അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതി ആവും പിണറായി വിജയന്‍ നേടുക എന്നും പിള്ള പറഞ്ഞു.

ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും സിപിഎം ഇന്ന് സംഘടിപ്പിച്ച വനിതാ മതില്‍ സ്ത്രീകള്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാത്ത ഒരു മൂന്നാംകിട പാര്‍ട്ടി പരിപാടിയായി അധ:പതിച്ചെന്ന് ബിജെപി അദ്ധ്യക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിലിനുവേണ്ടി ഔദ്യോഗിക സംവിധാനം പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ മതില്‍ പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

0Shares