വനിതാ മതിലിന് എൻ്റെ പിന്തുണ; നവോത്ഥാനമൂല്യം സംരക്ഷിക്കപ്പെടണമെന്ന് മഞ്ജു വാര്യര്‍

  • Post category:news
  • Reading time:1 min read
You are currently viewing വനിതാ മതിലിന് എൻ്റെ പിന്തുണ; നവോത്ഥാനമൂല്യം സംരക്ഷിക്കപ്പെടണമെന്ന് മഞ്ജു വാര്യര്‍

തിരുവനന്തപുരം: താന്‍ വനിതാ മതിലിനെ പിന്തുണക്കുമെന്ന് നടി മഞ്ജു വാര്യര്‍. നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണ്. കേരളം മുന്നോട്ടു പോകട്ടെയങ്ങനെയെന്നും മഞ്ജു ആശംസകളര്‍പ്പിച്ചു. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തത്. സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് വനിതാമതിലിലൂടെ കേരളം സൃഷ്ടിക്കുകയാണ്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് രൂപംകൊള്ളുന്നത്. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് വനിതാമതില്‍ മുന്നോട്ടുവയ്ക്കുന്നത്. പുതുവര്‍ഷദിനത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയാണ് ‘വനിതാ മതില്‍’ തീര്‍ക്കുന്നത്.

0Shares