ആന്ധ്രാപ്രദേശ്: ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിന് എത്തിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എയും നടിയുമായ ആര്‍.കെ റോജയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ വിജയവാഡ എയര്‍പോര്‍ട്ടില്‍ വച്ചാണ് റോജയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു നിയമസഭാംഗം ക്ഷണിച്ചത് കൊണ്ടാണ് താന്‍ വനിാ പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയതെന്നാണ് റോജയുടെ വാദം. തന്നെ അന്യായമായി തടഞ്ഞു വച്ചിരിക്കുകയാണെന്നും റോജ കൂട്ടിച്ചേര്‍ത്തു.
