വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി പൊലിസ് കസ്റ്റഡിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി പൊലിസ് കസ്റ്റഡിയില്‍

മുംബൈ: തൃപ്തി ദേശായിയെ മഹാരാഷ്ട്ര പൊലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായാണ് നടപടി. ഷിര്‍ദ്ദി ക്ഷേത്രത്തിലേക്ക് തൃപ്തി ദേശായി ഇന്ന് യാത്ര നിശ്ചയിച്ചിരുന്നു. പുലര്‍ച്ചെ 4.30നാണ് മഹാരാഷ്ട്ര-പൂനെ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ പൂനെ പോലീസിന്റെ കസ്റ്റഡിയിലാണ് തൃപ്തി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കാനായി തൃപ്തി ഇന്ന് ഷിര്‍ദി ക്ഷേത്രത്തില്‍ പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു.നേരത്തെ, ശബരിമല സന്ദര്‍ശിക്കാന്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു. തനിക്ക് നേരെ നിരവധി വധഭീഷണികളാണ് ദിനം പ്രതി ലഭിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറുന്ന തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും അവര്‍ പറഞ്ഞു. മറുപടി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നന്നും അവര്‍ പറഞ്ഞു.

0Shares