
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയാകാനുള്ള സമ്മതം കുമ്മനം പാര്‍ട്ടി നേതൃത്വത്തെയും അറിയിച്ചു, നാളെ മുതല്‍ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

മുന്‍പ് ഇവിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം സമിതിയിലെ ഇരുപത്താറ് അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം രാജശേഖരന് തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് 50,709 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂര്‍ നേടിയത് 53, 545 വോട്ടാണ്. 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. സി.ദിവാകരന് കിട്ടിയത് 29, 414 വോട്ട്. ഈ പശ്ചാത്തലത്തില്‍ കുമ്മനത്തിന് ഏറെ vijaya സാധ്യതയാണ് ബി.ജെ.പി കാണുന്നത്.
