വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് – ബി.ജെ.പി സ്വാധീന മേഖലകളില്‍ പ്രശാന്തിന്‍റെ മുന്നേറ്റം; വിജയം ഉറപ്പിച്ച് എല്‍‍.ഡി.എഫ്

  • Post category:news
  • Reading time:1 min read
You are currently viewing വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് – ബി.ജെ.പി സ്വാധീന മേഖലകളില്‍ പ്രശാന്തിന്‍റെ മുന്നേറ്റം; വിജയം ഉറപ്പിച്ച് എല്‍‍.ഡി.എഫ്

വട്ടിയൂര്‍ക്കാവില്‍ ഏറെക്കുറെ തോല്‍വി സമ്മതിച്ച് യു.ഡി.എഫ്. ഇടതുപക്ഷത്തിലെ വി.കെ പ്രശാന്തിന്‍റെ ലീഡ് 5000 കടന്നപ്പോള്‍ ആണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ പരാജയം ഉറപ്പിച്ചത്. പ്രളയ സമയത്തെ മികച്ച പ്രകടനം ഇടതുമുന്നണിക്ക് ഗുണം ചെയ്തു എന്നാണ് മോഹന്‍കുമാറിന്‍റെ പ്രാഥമിക പ്രതികരണം.

നിലവില്‍ വി. കെ പ്രശാന്തിന്‍റെ ലീഡ് ഏഴായിരം കടന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ലീഡ് ചെയ്ത ഇടങ്ങളിലാണ് പ്രശാന്ത്‌ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെയ്ക്കുന്നത്. ബി.ജെ.പിയുടെ പ്രകടനം ദയനീയമാണ് എന്ന് പറയേണ്ടി വരും.

0Shares