
ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവിലെ യു.ഡി.എഫിന്റെ തോല്‍വിക്ക് പിന്നാലെ എന്‍.എസ്.എസ് ഓഫീസിന് നേരെ ചാണകമെറിഞ്ഞ സംഭവത്തിൽ കോണ്‍ഗ്രസ് പ്രവര്ത്തകൻ അറസ്റ്റിൽ. കോണ്‍ഗ്രസ് പ്രവര്ത്തകന് മധുസൂദനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിന്റെ നേര്‍ക്കാണ് ചാണകമേറുണ്ടായത്.

മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്താണ് ജയിച്ചത്.രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍ എത്തിയപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
