തിരുവനന്തപുരം: വടക്കന്‍ പാട്ടിലെ ‘ചന്തുവിനെയും ഷേക്‌സ്പിയറുടെ മാക്ബത്തും’ കൂട്ടിച്ചേര്‍ത്ത് ജയരാജ് സംവിധാനം ചെയ്ത ‘വീരം’ ഫെബരുവരി 24 ന് തീയേറ്ററുകളിലെത്തും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രീകരിച്ച സിനിമയില്‍ കുനാല്‍ കപൂറാണ് ചന്തുവിനെ അവതരിപ്പിക്കുന്നത്.

വീരത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പും ഉടന്‍ റിലീസാകും. 35 കോടി മുതല്‍ മുടക്കില്‍ തയാറാക്കിയ ചിത്രം മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ്. ചന്ദ്രകലാ ആര്‍ട്ട്‌സിന്റെ ബാനറില്‍ ചന്ദ്ര മോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
