പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്കി സ്ത്രീ ശാക്തീകരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് 2,900 ബോബി ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കഞ്ചേരിയില്‍ ഡോ. ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂര്‍ പാട്ണേഴ്സും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെയില്‍സും ഫ്രീഹോം ഡെലിവറിയും നടത്തുവാന്‍ ബോബി ബസാറിന്റെ ബ്രാന്റ് അംബാസഡറായ ഡോ. ബോബി ചെമ്മണ്ണൂര്‍ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടിറങ്ങി മാതൃകരായി. ഒരുശതമാനം മാത്രം ലാഭം, മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വില, ഉയര്‍ന്ന ഗുണനിലവാരം, ഫ്രീഹോം ഡെലിവറി, പാര്‍ട്ണര്‍മാരായി ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ലാഭം വീതിച്ചുകൊടുക്കുക, മുതല്‍ മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണ്ണൂരില്‍ വിമന്‍സ് പാര്‍ട്ണര്‍മാരാകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രത്യേകതകള്‍.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചു. ചടങ്ങില്‍ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വടക്കന്‍ഞ്ചേരിയില്‍ ബോബി ബസാര്‍ തുടങ്ങി