ലോ ബജറ്റില്‍ സിനിമയെടുത്ത് തിളങ്ങിയ സന്തോഷ് പണ്ഡിറ്റ് മെഗാസ്റ്റാറിനൊപ്പം ബിഗ് ബജറ്റ് സിനിമയില്‍..!

  • Post category:news
  • Reading time:1 min read
You are currently viewing ലോ ബജറ്റില്‍ സിനിമയെടുത്ത് തിളങ്ങിയ സന്തോഷ് പണ്ഡിറ്റ് മെഗാസ്റ്റാറിനൊപ്പം ബിഗ് ബജറ്റ് സിനിമയില്‍..!

കൊച്ചി: കുറഞ്ഞ ബജറ്റില്‍ സ്വന്തം സിനിമകളൊരുക്കി സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. ഇത്തവണ സ്വന്തം സിനിമയിലല്ല മറ്റൊരു സംവിധായകനു കീഴിലൂടെയാണ് പണ്ഡിറ്റ് വെള്ളിത്തിരയിലെത്തുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ മുഖ്യ കഥാപാത്രമാക്കി ‘രാജാധിരാജ’യ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരു മുഴുനീള വേഷം തന്നെയാണ് സന്തേഷ് പണ്ഡിറ്റിന് ലഭിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവിലും സാങ്കേതിക വിദ്യയിലും അമച്വര്‍ രീതിയില്‍ സിനിമകള്‍ ചിത്രീകരിച്ച് തിയേറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റ്, പരിഹാസങ്ങളിലൂടെയും ആക്ഷേപങ്ങളിലൂടെയും ശ്രദ്ധ നേടി തന്റെ താരമൂല്യം നേടിയെടുത്ത അഭിനേതാവും സംവിധായകനുമാണ്. ആദ്യമായാണ് ഒരു ‘മുഖ്യധാര’ ചിത്രം പണ്ഡിറ്റിനെ അഭിനേതാവാക്കുന്നത്. മമ്മൂട്ടി കോളേജ് പ്രൊഫസറായി എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ഉദയകൃഷ്ണയാണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

0Shares