തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ശക്തമായ സാഹചര്യത്തിലും വിദ്യാഭ്യാസ മന്ത്രി നടത്തിയ യോഗം വിജയം കാണാത്ത സാഹചര്യത്തിലും അടിയന്തരമായി ഗവര്‍ണര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്ത് അയക്കുമെന്നും ചെന്നിത്തല അറിയിച്ചു.
