തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന്റെ പ്രധാന കവാടം പൊളിച്ചു നീക്കി. പേരൂര്‍ക്കട ജങ്ഷനില്‍ നിന്നും അക്കാദമിയിലേക്കു പ്രവേശിക്കുന്ന പ്രധാന കവാടമാണ് ഇന്നു രാവിലെ മാനേജ്‌മെന്റ് തന്നെ പൊളിച്ചുമാറ്റിയത്.

സര്‍ക്കാര്‍ പുറമ്പോക്കിലാണ് കവാടം സ്ഥിതി ചെയ്യുന്നതെന്നും 24 മണിക്കൂറിനകം അത് പൊളിച്ചുനീക്കണമെന്നും ചൂണ്ടികാട്ടി ഇന്നലെ റവന്യു വകുപ്പ് മാനേജ്‌മെന്റിനു നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റിന്റെ നടപടി.