തിരുവനന്തപുരം: ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ലോ അക്കാദമിക്ക് മുന്നിലെ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. വന്‍ പോലീസ് സംഘവും അഗ്നി ശമനാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റു വിദ്യാര്‍ത്ഥികള്‍ മരത്തിന് ചുറ്റും കൂടി നിന്ന് സമരം ചെയ്യുകയാണ്. മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. തങ്ങളുടെ ആവശ്യം പരിഹരിക്കാതെ താഴെ ഇറങ്ങില്ല എന്നാണ് വിദ്യാര്‍ത്ഥി അറിയിച്ചത്.
