തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാര്‍ഥികളെ ചര്‍ച്ചയ്ക്കു വിളിച്ചത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
