ലോട്ടറി അടിച്ചില്ലെന്നറിഞ്ഞ് ടിക്കറ്റ് ചുരുട്ടിയെറിഞ്ഞു; പിന്നീട് ആ ടിക്കറ്റിന് സമ്മാനമുണ്ടെന്നറിഞ്ഞ ചുമട്ടു തൊഴിലാളിക്ക് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing ലോട്ടറി അടിച്ചില്ലെന്നറിഞ്ഞ് ടിക്കറ്റ് ചുരുട്ടിയെറിഞ്ഞു; പിന്നീട് ആ ടിക്കറ്റിന് സമ്മാനമുണ്ടെന്നറിഞ്ഞ ചുമട്ടു തൊഴിലാളിക്ക് സംഭവിച്ചത്

പാലോട്: ഒന്നും രണ്ടും സമ്മാനങ്ങള്‍ നോക്കാതെ ചെറിയ സമ്മാനത്തുകകള്‍ മാത്രം നോക്കിയ ശേഷം ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞ യുവാവിന് നഷ്ടമായത് 10 ലക്ഷം രൂപ. രണ്ടാം സമ്മാനമായ 10 ലക്ഷം അടിച്ചത് ഇയാളെടുത്ത ടിക്കറ്റിനാണെന്ന് മനസ്സിലാക്കിയ സുഹൃത്ത് ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി ടിക്കറ്റെടുത്ത് മുങ്ങിയതോടെ ഭാഗ്യം അസ്ഥാനത്തായി. പാലോട്, പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനിയില്‍ അജിലുവാണ് ഭാഗ്യം കടാക്ഷിച്ചിട്ടും ദൗര്‍ഭാഗ്യവാനായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ ലോട്ടറി (കെ.എക്സ്.819582)യുടെ രണ്ടാം സമ്മാനം അജിലുവിന്റെ കൈയിലുണ്ടായിരുന്ന ലോട്ടറിക്കാണ് ലഭിച്ചത്. ലോട്ടറി ഫലം സ്വന്തമായി നോക്കിയ അജിലു ആദ്യ രണ്ടു സമ്മാനങ്ങള്‍ ഒഴികെയുള്ള സമ്മാനങ്ങളെല്ലാം നോക്കിയശേഷം ടിക്കറ്റ് റോഡരികില്‍ വലിച്ചെറിയുകയായിരുന്നു.ഉറ്റസുഹൃത്തും അയല്‍വാസിയുമായ അനീഷ് കൃഷ്ണന്‍ ഫോണില്‍ വിളിച്ച് ലോട്ടറി എന്തു ചെയ്തെന്നു ചോദിച്ചപ്പോള്‍ അജിലു അറിഞ്ഞില്ല തന്റെ ടിക്കറ്റിനാണ് രണ്ടാം സമ്മാനമെന്ന്. ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം ഉറ്റസുഹൃത്തിനോട് പറയുകയും ചെയ്തു. അയാള്‍ ഓടിപ്പോയി അതെടുക്കുകയും ചെയ്തു. ഇതോടെ അനീഷുമായി മധ്യസ്ഥര്‍ സംസാരിച്ചപ്പോള്‍ സമ്മാനത്തിന്റെ പകുതി നല്‍കാമെന്നു സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി. ഞായറാഴ്ച വൈകുന്നേരം മുതല്‍ അനീഷിനെ കാണാതെയുമായി. തുടര്‍ന്നാണ് അജിലു പാലോട് പോലീസില്‍ പരാതി നല്‍കിയത്.

0Shares