ലോട്ടറിയടിച്ച് കിട്ടിയ ഫ്ലാറ്റ് വേണ്ടെന്ന്‍ വെക്കാന്‍ ശിവസേന പ്രവർത്തകന് കാരണമായത് വാസ്തു പ്രശ്നങ്ങള്‍!!

  • Post category:news
  • Reading time:1 min read
You are currently viewing ലോട്ടറിയടിച്ച് കിട്ടിയ ഫ്ലാറ്റ് വേണ്ടെന്ന്‍ വെക്കാന്‍ ശിവസേന പ്രവർത്തകന് കാരണമായത് വാസ്തു പ്രശ്നങ്ങള്‍!!

മുംബൈ: ലോ​ട്ട​റി​യടിച്ചു ലഭിച്ച കോടികൾ വിലവരുന്ന ഫ്ളാ​റ്റ് ശി​വ​സേ​നാ പ്ര​വ​ർ​ത്ത​ക​ൻ വേ​ണ്ടെ​ന്നു​വ​ച്ചു.
മഹാരാഷ്ട്രയിലെ വിനോദ് ശിർക്കെ എന്ന ശിവസേന പ്രവർത്തകനാണ് വാസ്തു പ്രശ്നങ്ങൾ ഉള്ളതിനെ തുടർന്ന്‌ ഫ്ലാറ്റ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. ബ്രി​ഹ​ൻ മും​ബൈ എന്ന മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ല്‍ ശി​വ​സേ​നയുടെ നേതാവാണ് ശിർക്കെ. കഴിഞ്ഞ വര്‍ഷം ഡി​സം​ബ​റി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര ഹൗ​സിം​ഗ് ആ​ൻ​ഡ് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി (എം.​എ​ച്ച്.എ​.ഡി.​എ.) ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ൽ ഷി​ർ​ക്കെ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായി നേടുന്നത്.

യഥാക്രമം 4.99 കോ​ടി , 5.8 കോ​ടി എ​ന്നി​ങ്ങ​നെ വി​ല​യുള്ള ര​ണ്ടു ഫ്ളാ​റ്റു​ക​ളാ​ണ് ഇത്. ഇവയില്‍ ഏ​തെ​ങ്കി​ലും ഒ​ന്നു ഷി​ർ​ക്കെ​യ്ക്കു തെ​ര​ഞ്ഞെ​ടു​ക്കാമായിരുന്നു. എം​.എ​ച്ച്.എ​.ഡി​.എയുടെ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ൽ വി​റ്റു​പോ​കു​ന്ന ഏ​റ്റ​വും വി​ല​കൂ​ടി​യ ഫ്ളാ​റ്റു​ക​ളാ​യി​രു​ന്നു ഇ​വ. പക്ഷെ ഫ്ലാറ്റിന്റെ നിര്‍മ്മിതിയിലെ വാ​സ്തു പ്ര​ശ്നം ചൂണ്ടിക്കാണിച്ച് ഇ​തി​ൽ വി​ല​കൂ​ടി​യ ഫ്ളാ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ ശിർ​ക്കെ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നെന്നു ബി​.എം.​സി. പ്ര​തി​നി​ധി അ​റി​യി​ച്ചു. തന്‍റെ വാ​സ്തു ഉ​പ​ദേ​ശ​ക​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 5.8 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഫ്ളാ​റ്റ് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ശിർ​ക്കെ പറയുന്നു.

0Shares