ആന്ധ്രാപ്രദേശ്: 104 ഉപഗ്രഹങ്ങളുമായി കുതിച്ച ഇന്ത്യയുടെ പി.എസ്.എല്‍.വി സി-37 ന് ലോക റെക്കോര്‍ഡ്. 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചെന്ന റഷ്യയുടെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ 101 ഉപഗ്രങ്ങളും വിദേശ രാജ്യങ്ങളുടെതാണ്. ഇതില്‍ 96 ഉപഗ്രഹങ്ങള്‍ അമേരിക്കയുടെതാണ്.
