ലോക രാഷ്ട്രങ്ങളിലധികവും ട്രംപിന്റെ മെക്‌സികോ മതില്‍ എന്ന ആശയത്തെ എതിര്‍ത്തു; മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാ അനുമതി നിഷേധിച്ചതും വലിയ തിരിച്ചടിയായി; ട്രംപിന്റെ ഭരണം പരാജയമെന്ന് സര്‍വേ ഫലം

  • Post category:news
  • Reading time:1 min read
You are currently viewing ലോക രാഷ്ട്രങ്ങളിലധികവും ട്രംപിന്റെ മെക്‌സികോ മതില്‍ എന്ന ആശയത്തെ എതിര്‍ത്തു; മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാ അനുമതി നിഷേധിച്ചതും വലിയ തിരിച്ചടിയായി; ട്രംപിന്റെ ഭരണം പരാജയമെന്ന് സര്‍വേ ഫലം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റിട്ട് കുറച്ചുമാസങ്ങളെ ആയിട്ടുള്ളുവെങ്കിലും അമേരിക്കയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായി സര്‍വേ റിപോര്‍ട്ട്. ട്രംപിന്റെ നയങ്ങള്‍ ലോകരാജ്യങ്ങളെ ചോടിപ്പികുന്ന രീതിയിലാണ്. ട്രംപിന്റെ പുതിയ നയങ്ങള്‍ അമേരിക്കയുടെ വലിയതിരിടിക്ക് കാരണമായതായും സര്‍വേയില്‍ വ്യക്തമായി. എന്നാല്‍ ലോകത്തെ നയിക്കാന്‍ ഒബാമയ്ക്കു സാധിച്ചിരുന്നതായും സര്‍വേ വെക്തമാക്കുന്നു. ഇതിനുമുമ്പ് ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്തുണ്ടായിരുന്ന വിശ്വാസത്തകര്‍ച്ച മെച്ചപ്പെട്ടത് ഒബാമ വൈറ്റ്ഹൗസിലെത്തിയതോടെയാണ്.

എന്നാല്‍ ഇപ്പോള്‍ അമേരിക്കയോട് അനുഭാവം പുലര്‍ത്തുന്ന യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങളിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലും അമേരിക്കയുടെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേറ്റു. ട്രംപിന്റെ നേതൃത്വപരാജയം അമേരിക്കയുമായുളള മറ്റു രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ടീയവുമായ ബന്ധം തകരുമെന്ന ആശങ്ക അമേരിക്കക്കാരിലും ആത്മവിശ്വാസം കുറച്ചിട്ടുണ്ടെന്നും പഠനം സുചിപ്പിക്കുന്നു. മെക്സിക്കോ മതില്‍ എന്ന അദ്ദേഹത്തിന്റെ ആശയത്തില്‍ 37 രാജ്യങ്ങളില്‍ 76 ശതമാനമാളുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനത്തോടുളള അദ്ദേഹത്തിന്റെ സമീപനവും ലോകസമൂഹത്തെ അമ്പരപ്പിച്ചു. ആറു മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുളള യാത്രാനുമതി നിഷേധിച്ചതും ലോകസമൂഹത്തിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

0Shares