റോം: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയും ലോക മുത്തശ്ശിയെന്നും അറിയപ്പെട്ടിരുന്ന എമ്മ മൊറാനോ (117) അന്തരിച്ചു. 19-ാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ജീവിച്ചിരുന്ന ഏകവ്യക്തിയാണ് എമ്മ. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്ക് സാക്ഷിയായിരുന്ന എമ്മ ദൈര്‍ഘ്യമേറിയ ഒരു ജീവിത യാത്ര തന്നെയാണ് നടത്തിയത്.

മൂന്നു രാജ്യങ്ങളിലായി തന്റെ ജീവിതം കഴിച്ച എമ്മ വടക്കന്‍ ഇറ്റലിയിലാണ് അവസാന കാലം ചെലവഴിച്ചത്. ഭക്ഷണകാര്യത്തില്‍ കൃത്യമായ നിഷ്ഠകള്‍ പാലിച്ചിരുന്ന എമ്മ കുറച്ചു നാളുകളായി സാമൂഹികജീവിതത്തില്‍ നിന്ന് ഒതുങ്ങിക്കൂടിയിരുന്നു. എമ്മയുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ കാരണങ്ങള്‍ യൂണിവേഴ്‌സിറ്റികളില്‍ പഠന വിഷയമാക്കിയിട്ടുണ്ട്.