ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് ഇത്തവണയും തോല്‍വി

  • Post category:news
  • Reading time:1 min read
You are currently viewing ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് ഇത്തവണയും തോല്‍വി

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോല്‍വി. വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ സ്പെയിനിന്റെ കരോലിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍: 19-21, 21-10. ആദ്യ ഗെയിമില്‍ ഓരോ പോയിന്റിനും ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധു ഒരുവേള 4-3 എന്ന സ്‌കോറില്‍ ലീഡെടുക്കുകയും ചെയ്തു. എന്നാല്‍, തീര്‍ത്തും ഏകപക്ഷീയമായാണ് സിന്ധു രണ്ടാം ഗെയിം വിട്ടുകൊടുത്തത്. ഒരിക്കല്‍പ്പോലും മരിന് വെല്ലുവിളി ഉയര്‍ത്താനായില്ല. നാല്‍പത്തിയഞ്ച് മിനിറ്റാണ് മത്സരം നീണ്ടുനിന്നത്.ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹരയോടായിരുന്നു സിന്ധുവിന്റെ ഫൈനലിലെ തോല്‍വി കഴിഞ്ഞ ഒളിമ്പിക് ഫൈനലിലും സിന്ധു മരിനോട് തോറ്റിരുന്നു. മരിന്റെ മൂന്നാമത്തെ ലോക കിരീടമാണിത്. 2014ല്‍ കോപ്പന്‍ഹേഗനിലും 2015ല്‍ ജക്കാര്‍ത്തയിലുമാണ് മരിന്‍ ഇതിന് മുന്‍പ് ലോക കിരീടം നേടിയത്. 2015ല്‍ ഇന്ത്യയുടെ സൈന നേവാളിനെ മറികടന്നായിരുന്നു മരിന്‍ സ്വര്‍ണം നേടിയത്.

0Shares