
മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്പ് പര്യടനം ആരംഭിച്ചു. നെതര്‍ലന്റ്‌സിലെ ഐ.ടി സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടി. ഇതിനായി മുഖ്യമന്ത്രി നെതര്‍ലന്റ്‌സില്‍ എത്തിയിട്ടുണ്ട്. മെയ് ഒന്‍പതിനാണ് ഐ.ടി സമ്മേളനം. സമ്മേളനത്തിന് പിന്നാലെ നെതര്‍ലന്റ്‌സിലെ മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കും. പാരീസ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനത്തിനെ പ്രധാന ലക്ഷ്യം ലോക പുനര്‍നിര്‍മ്മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ്. 13 ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മെയ് 20-നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക. മെയ് 13-ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ പിണറായി വിജയനാണ് മുഖ്യപ്രാസംഗികന്‍. കിഫ്ബി മസാല ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും മുഖ്യാതിഥിയായി പിണറായി വിജയന്‍ പങ്കെടുക്കും.
https://www.facebook.com/PinarayiVijayan/posts/2268465559911928?__tn__=-R
