ലോക്സഭാ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ പരക്കെ ആക്രമം; സി.പി.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ പരക്കെ ആക്രമം; സി.പി.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന്‍റെ  വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്

ലോക്സഭയിലേക്ക് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപകമായ ആക്രമണം. സി.പി.എം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലിം സഞ്ചിരിച്ച വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ്. സലീമിനെ ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റായ്ഗഞ്ചിലെ സി.പി.എം സ്ഥാനാര്‍ത്ഥിയാണ് മുഹമ്മദ് സലീം. ഇസ്ലാംപൂരിലാണ് സംഭവം. വടക്കന്‍ ബംഗാളിലെ വിവിധ പ്രദേശങ്ങളിലാണ് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളിലെ വോട്ടിംങ് നടക്കുന്നത്. അതേസമയം, തമിഴ്നാട്ടിലും ആക്രമണ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ 38 സീറ്റുകള്‍ക്ക് പുറമെ കര്‍ണാടകയിലെ 14ഉം മഹാരാഷ്ട്രിയിലെ 10ഉം ഉത്തര്‍പ്രദേശിലെ എട്ടും സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

0Shares