ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് ശരിയല്ല; ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കും; പത്മശ്രീ പുരസ്കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മെഹ്ത്ത

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് ശരിയല്ല; ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കും; പത്മശ്രീ പുരസ്കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മെഹ്ത്ത

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കില്ലെന്ന് എഴുത്തുകാരി ഗീതാ മെഹ്ത്ത. പത്മശ്രീ പുരസ്കാരം നിരസിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗീതാ മെഹ്ത്ത ന്യൂയോര്‍ക്കില്‍ നിന്നും വ്യക്തമാക്കി.ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കും. തൂക്കു സഭയുണ്ടായാല്‍ ബി.ജെ.ഡിയെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന പ്രചരണമുള്ള സാഹചര്യത്തിലാണ് ഗീതാ മെഹ്ത്ത പത്മ പുരസ്കാരം നിരസിച്ചത് എന്നതും ശ്രദ്ദേയമാണ്. ഒഡിഷ്യ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ സഹോദരിയാണ് എഴുത്തുകാരിയായ ഗീതാ മെഹ്ത്ത.

0Shares