ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കോല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കരും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കോല്‍ക്കത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. കഠിനമായ ശ്വാസതടസത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് ചാറ്റര്‍ജിയെ കോല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ജൂണ്‍ അവസാനവാരം മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്നു അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സോമനാഥ് ചാറ്റര്‍ജി പത്ത് തവണയാണ് ലോക്സഭ എംപിയായിരുന്നത്. അഭിഭാഷകനായിരുന്ന ചാറ്റര്‍ജി 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2004-2009ലാണ് അദ്ദേഹം ലോക്സഭ സ്പീക്കറായത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കരുത്തനായിരുന്ന ഇദ്ദേഹം. 1996ല്‍ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള പുരസ്‌കാരം സോമനാഥ് ചാറ്റര്‍ജിയ്ക്ക് ലഭിച്ചു.

 

0Shares