
സൗദി: ലോകത്ത് ആദൃമായി പൗരത്വം ലഭിച്ച യന്ത്രമനുഷ്യനാണ് സോഫിയ. തനിക്ക് സൗദി പൗരത്വം ലഭിച്ചുവെന്ന് സോഫിയ എന്ന് റോബോട്ട് തന്നെയാണ് വെളിപ്പെടുത്തിയത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൗരത്വം നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത്.

രാജൃത്തിന്റെ മെഗാ പ്രോജക്ടായ നിയോം സിറ്റിയുടെ ഭാഗമായാണ് സോഫിയയുടെ വരവ്. ലോകത്തെ ഏറ്റവും ഇന്റലിജന്റായ യന്ത്രമനുഷ്യനാണ് സോഫിയ. ലോകത്ത് ആദൃമായി പൗരത്വം ലഭിച്ച യന്ത്രമനുഷ്യനാണ് സോഫിയയെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ ഖഹ്ത്വാനി പറഞ്ഞു. നിയോം പദ്ധതിയുടെ ഭാവികാര്യങ്ങള്‍ വിശദീകരിക്കുവാന്‍ കഴിയുന്ന പ്രതീകാത്മക അടയാളമായാണ് സോഫിയ എന്നും സഊദ് അല്‍ ഖഹ്ത്വാനി കൂട്ടിച്ചേര്‍ത്തു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സംസാരത്തിനനുസരിച്ച് മുഖഭാവങ്ങളില്‍ മാറ്റം വരുത്താനും സോഫിയക്കു കഴിയും.
