ലോകത്തിലെ ഏറ്റവും വലിയ മണല്‍കുന്ന് ഒമാന്‍-യമന്‍ അതിര്‍ത്തിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തിലെ ഏറ്റവും വലിയ മണല്‍കുന്ന് ഒമാന്‍-യമന്‍ അതിര്‍ത്തിയില്‍.

മസ്‌കത്ത്: ഒമാനിലെ റുബു ഉല്‍ ഖാലി മരുഭൂമിയില്‍ ലോകത്തിലെ ഏറ്റവും വലിയ മണല്‍കുന്ന് സ്ഥിതി ചെയ്യുന്നതായി കണ്ടെത്തി. സൗദി ഗവേഷകനും പ്രമുഖ സൗദി ചാനലിലെ അവതാരകനുമായ ഐദ് അല്‍ യഹ്യായാണ് ഈ കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുന്നത്. യഹ്യായുടെ പത്തുവര്‍ഷത്തെ നിരന്തര അന്വേഷണത്തിനൊടുവിലാണ് മണല്‍ കുന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്.

സൗദി-ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റമലത്ത് ജാദിലക്ക് വടക്കുവശത്തായി സ്ഥിതിചെയ്യുന്ന ഈ മണല്‍കുന്ന് ദോഫാറിലെ ഉറൂഖ് അല്‍ ഹദ്ദിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമുദ്രനിരപ്പില്‍ നിന്ന് 455 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ മണല്‍കുന്ന് നിലവിലെ
റെക്കോഡായ 418 മീറ്ററുള്ള നമീബിയയിലെ ഡ്യൂണ്‍ സെവനെയെ മറികടന്നിരിക്കുകയാണ്.

0Shares