ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ഒരുങ്ങി; ഹോങ്കോങിനേയും മക്കായിയേയും ബന്ധിപ്പിക്കുന്ന പാലം ബുധനാഴ്ച തുറന്നുകൊടുക്കും

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ഒരുങ്ങി; ഹോങ്കോങിനേയും മക്കായിയേയും ബന്ധിപ്പിക്കുന്ന പാലം ബുധനാഴ്ച തുറന്നുകൊടുക്കും

ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ഒരുക്കി ചൈന. ഹോങ്കോങിനേയും മക്കായിയേയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. എഞ്ചീനീയറിംഗ് അത്ഭുതങ്ങളില്‍ പുതിയതായി ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കടല്‍ പാലം ചൈനയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഇംഗ്ലീഷ് അക്ഷരത്തില്‍ വൈ ആകൃതിയിലുളള പാലം ഹോങ്കോങ്ങില്‍ തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്നു. 2009 ഡിസംബറിലാണ് നിര്‍മാണം ആരംഭിച്ചത്. .

2000 കോടി ഡോളര്‍ മുതല്‍ മുടക്കി 9 വര്‍ഷം കൊണ്ടാണ് 55 കിലോമീറ്റര്‍ നീളത്തിലാണ് ഈ പാലം നിര്‍മ്മിച്ചത്. ആരുവരി പാലത്തില്‍ നാലു ക്രിത്രിമ ദ്വീപുകളും അവയെ ബന്ധിപ്പിക്കുന്ന തുരങ്കങ്ങളും ഉണ്ട്. 6.7 കി.മി തുരങ്കത്തിനു മാത്രമായി നാലു ലക്ഷം ടണ്‍ സ്റ്റീല്‍ ആണ് ഉപയോഗിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ നിരവധി നിര്‍മാണ വിസ്മയങ്ങളാണ് ചൈനയില്‍ ഉയര്‍ന്നത്. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വെള്ളച്ചാട്ടവുമായി ഗ്യാങ് പ്രവിശ്യയില്‍ നിര്‍മിച്ച കെട്ടിടം ഉള്‍പ്പെടെ. എന്നാല്‍ ഇവ ധൂര്‍ത്തിന്റെ ഉദാഹരണമാണെന്നും ഇത്തരം നിര്‍മാണങ്ങള്‍ രാജ്യപുരോഗതിയെ ബാധിക്കുന്നുണ്ടെന്നു വിമര്‍ശനം ഉയരുന്നുണ്ട്.

0Shares