ബെയ്‌ജിങ്: രണ്ട് കൂറ്റന്‍ മല നിരകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയില്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ യുനാന്‍, ഗുയ്ഷു പ്രവിശ്യകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബെയ്പാന്‍ഷിയാങ് നദിയിലെ പാലം ജലോപരിതലത്തില്‍ നിന്ന് 565 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

പാലത്തിന്റെ നീളം 1.34 കിലോമീറ്ററും നിര്‍മ്മാണച്ചെലവ് 14.4 കോടി ഡോളറൂമാണ്. പാലം ഉദ്ഘാടനം ചെയ്തതോടെ രണ്ടു പ്രവിശ്യകള്‍ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറില്‍നിന്ന് ഒരുമണിക്കൂറായി കുറഞ്ഞു.

