ലോകത്തിന് അത്ഭുതമായി പതിനാറുവര്‍ഷം ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നുള്ള കുഞ്ഞ്.

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തിന് അത്ഭുതമായി പതിനാറുവര്‍ഷം ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നുള്ള കുഞ്ഞ്.

ബെയ്ജിംങ്: പതിനാറുവര്‍ഷത്തോളം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് 46 വയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കി. തെക്കന്‍ ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് ഈ അത്ഭുത സംഭവം നടന്നത്. 2015 ല്‍ ചൈനയിലെ ഒറ്റക്കുട്ടി നയം ഇല്ലാതായതോടെ നിരവധി സ്ത്രീകളാണ് രണ്ടാമതൊരു കുട്ടി വേണമെന്നാവശ്യവുമായി മുന്നോട്ട് വന്നത്.

ഈ ആവശ്യവുമായി സണ്‍ യാറ്റ് സെന്‍ യൂണിവേഴ്‌സിറ്റിയുടെ ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ച സ്ത്രീയുടെ ഗര്‍ഭ പാത്രത്തിലേക്ക് ആശുപത്രിയില്‍ സൂക്ഷിച്ച ഭ്രൂണങ്ങളില്‍ ആരോഗ്യമുള്ള ഭ്രൂണം നിക്ഷേപിക്കുകയായിരുന്നു. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് ജനിക്കാനുള്ള സാധ്യത വിരളമാണെന്ന് ആശുപത്രിയിലെ റീ പ്രൊഡക്റ്റീവ് ഡയറക്ടര്‍ സു യാന്‍വെന്‍ പറഞ്ഞു.

0Shares