റഷ്യ: റഷ്യന്‍ മണ്ണില്‍ ഇന്ന് പന്തുരുളും. ഉദ്ഘാടന മത്സരം റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ രാത്രി 8.30ന് ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് മത്സരം. ഇതോടെ അരങ്ങുണരാന്‍ പോവുന്നത് ഫുട്ബോള്‍ വസന്തത്തിന്റെ മുപ്പത് ദിനരാത്രങ്ങളാണ്. ആധുനികതയുടെ പുതുചരിത്രം പേറി ഹൈടെക്കിന്റെ സ്വാധീനത്തില്‍ രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ 12 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരാധകര്‍ക്ക് ഗാലറിക്ക് പുറത്ത് കൂട്ടമായിരുന്ന് കളി ആസ്വദിക്കാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സജ്ജമായിക്കഴിഞ്ഞു.
വിവിധ ദേശക്കാരായ മുപ്പത്തിരണ്ട് നൃത്ത സംഘങ്ങള്‍ മോസ്‌കോയിലെത്തി കാത്തിരിപ്പാണ്. റഷ്യയും ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയും തമ്മില്‍ ആദ്യ അങ്കമാണ്. മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്റീനിയന്‍ റഫറി നെസ്റ്റര്‍ പിറ്റാനയാണ് ഇറ്റലിക്കാരന്‍ മാസിമിലിയാനോ ഇരാറ്റി വീഡിയോ അസിസ്റ്റന്റ് റഫറിയാണ്. വിടരാനിരിക്കുന്നത് ആഹ്ലാദവും ആവേശവും നിരാശയും കണ്ണീരും കിനിഞ്ഞിറങ്ങുന്ന മുപ്പത് ദിനരാത്രങ്ങളാണ്. ഉദ്ഘാടനച്ചടങ്ങുകള്‍ കേമമാക്കാന്‍ റഷ്യ വിസ്മയച്ചെപ്പൊരുക്കി കാത്തിരിപ്പാണ്.
ലോകകപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്; ആവേശ ലഹരിയില്‍ ഫുട്ബോള്‍ ലോകം