ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി; ഇനി കളി കൂടുതല്‍ ആവേശത്തിമര്‍പിലേക്ക്; അര്‍ജന്റീന നാളെ ഫ്രാന്‍സിനെ നേരിടും

  • Post category:news
  • Reading time:1 min read
You are currently viewing ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി; ഇനി കളി കൂടുതല്‍ ആവേശത്തിമര്‍പിലേക്ക്; അര്‍ജന്റീന നാളെ ഫ്രാന്‍സിനെ നേരിടും

റഷ്യ: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായുള്ള ലൈനപ്പ് പൂര്‍ത്തിയായി. ജര്‍മനി ഒഴികെ വമ്പന്‍മാരെല്ലാം അവസാന പതിനാറിലെത്തിയിട്ടുണ്ട്. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. കളിച്ച മൂന്ന് മത്സരവും ജയിച്ച് ഗ്രൂപ്പ് എ ജേതാക്കളായാണ് യുറുഗ്വെ എത്തുന്നത്. ആഥിയേരായ റഷ്യയാണ് ഈ ഗ്രൂപ്പില്‍ രണ്ടാമന്മാര്‍. ഈജിപ്തും സൗദിയും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ബി യില്‍ ഒരു ജയവും രണ്ട് സമനിലയുമായി സ്പെയിനും പോര്‍ച്ചുഗലും യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി അവസാന പതിനാറില്‍. പ്രീ ക്വാര്‍ട്ടറില്‍ യുറുഗ്വെ പോര്‍ച്ചുഗലിനെയും സ്പെയിന്‍ റഷ്യയെയും നേരിടും. ഗ്രൂപ്പ് സി ചാംപ്യന്മാരായ ഫ്രാന്‍സിന് ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയാണ് എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ ഏവരും കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നായിരിക്കും അത്. ഗ്രൂപ്പ് സി യിലെ രണ്ടാമന്മാരായ ഡെന്മാര്‍ക്ക് ഗ്രൂപ്പ് ഡി ചാംപ്യന്മാരായ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.കളിച്ച മൂന്നു മത്സരവും ജയിച്ചവാരണ് ക്രൊയേഷ്യ. ഗ്രൂപ്പ് ഇ യിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയും തമ്മിലുള്ള മത്സരവും വാശിയേറിയതാകും. ഗ്രൂപ്പ് എഫില്‍ നിന്ന് സ്വിറ്റ്സര്‍ലാന്‍ഡാണ് രണ്ടാമതെത്തിയത്. അവര്‍ക്ക് ഗ്രൂപ്പ് എഫിലെ സ്വീഡനാണ് എതിരാളി. ഗ്രൂപ്പ് ജി യില്‍ മൂന്ന് മത്സരവും ജയിച്ച ബെല്‍ജിയത്തിന് ഗ്രൂപ്പ് എച്ചിലെ ഏഷ്യന്‍ കരുത്തരായ ജപ്പാനുമായാണ് മത്സരം. ഗ്രൂപ്പ് ജി യില്‍ രണ്ടാമതുള്ള ഇംഗ്ലണ്ട് ഗ്രൂപ്പ് എച്ചില്‍ ഒന്നാമതുള്ള കൊളംബിയ ഏറ്റുമുട്ടും. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമിട്ട് അര്‍ജന്റീന നാളെ ഫ്രാന്‍സിനെ നേരിടും.

0Shares