ലോകകപ്പ് ആവേശത്തില്‍ കിടിലന്‍ സമ്മാനങ്ങളുമായി ഷോപ്രിക്‌സ് സൂപ്പര്‍ സെന്ററും

  • Post category:news
  • Reading time:1 min read
You are currently viewing ലോകകപ്പ് ആവേശത്തില്‍ കിടിലന്‍ സമ്മാനങ്ങളുമായി ഷോപ്രിക്‌സ് സൂപ്പര്‍ സെന്ററും

തളിപ്പറമ്പ്(കണ്ണൂര്‍): ലോകം ഫുടബോള്‍ ആവേശത്തില്‍ അണിചേരുമ്പോള്‍ ലോകകപ്പ് ആവേശം ഇങ്ങ് കേരളത്തിലും അലകൊള്ളുകയാണ്. നാലുവര്‍ഷങ്ങള്‍ക്കൊരിക്കല്‍ നടക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കം ഈ ഇത്തവണ നടക്കുന്നത് റഷ്യയിലാണ്. ഈ മാസം 14 ആരംഭിക്കുന്ന ഫുട്‌ബോള്‍ മല്‍സരത്തിന് മാറ്റുകൂട്ടാന്‍ വടക്കേ മലബാറിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായ ഷോപ്രിക്‌സ് സൂപ്പര്‍ സെന്റര്‍ ഉപഭോക്താക്കള്‍ക്കായി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. സായാഹ്ന പത്രമായ മക്തബുമായി കൈകോര്‍ത്താണ് സമ്മാനപദ്ധതി നടത്തുന്നത്.ഒന്നാം സമ്മാനമായി മൂന്ന് പേര്‍ക്ക് ബുള്ളെറ്റ് ബൈക്കും, രണ്ടാം സമ്മനമായി സി.ടി-100 ബൈക്കുമാണ് ലഭിക്കുക. മൂന്നാം സമ്മനം വാഷിംഗ് മെഷിന്‍, അതിന് പുറമെ 25 പേര്‍ക്ക് മറ്റു പ്രോത്സാഹന സമ്മനങ്ങളും ലഭിക്കും. ഷോപ്രിക്‌സ് സൂപ്പര്‍ സെന്ററില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ഉപഭോതാവിന് ലഭിക്കുന്ന കൂപ്പണുകളില്‍ ലോകകപ്പ് ആര്‍ക്ക് ലഭിക്കും എന്ന് പ്രവചിക്കുകയാണ് വേണ്ടത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് സമ്മാനം ലഭിക്കും. ഈ സമ്മാന പദ്ധതിയുടെ കൂപ്പണ്‍ ഷോപ്രിക്‌സിന്റെ തളിപ്പറമ്പ്, പയ്യന്നുര്‍, സുല്‍ത്താന്‍ ബത്തേരി എന്നി മാളുകളില്‍നിന്നും ലഭിക്കും.

0Shares