അടിമാലി: പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ കാണാനെത്തിയ മലയാള സിനിമ സംവിധായകന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശി എം.കെ മുരളീധരനെയാ(62)ണ് അടിമാലിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമാ ചര്‍ച്ചകള്‍ക്കായും ലൊക്കേഷന്‍ കണ്ടെത്താനുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് ഇദ്ദേഹം ഇടുക്കിയിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിനിമാ രംഗത്തുള്ള മറ്റു മൂന്നു സുഹൃത്തുക്കള്‍ ആദ്യം എത്തി ടൗണില്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. വൈകിട്ട് മൂന്നു മണിയോടെയാണ് മുരളീധരന്‍ ഇവിടെയെത്തിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ശരീരം വിയര്‍ത്ത് അസ്വസ്ഥത അനുഭവപ്പെട്ടതോടെ സമീപത്തെ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം ആശുപത്രിയിലേക്കു മാറ്റുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഞ്ചുമണിയോടെ മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലിസ് പറഞ്ഞു. ചങ്ങാതികൂട്ടം, സമ്മര്‍ പാലസ് അടക്കം20 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വത്സലയാണ് ഭാര്യ. മക്കള്‍: സ്വാതി മുരളി, ശ്യാംമുരളി എന്നിവര്‍ മക്കളാണ്.
ലൊക്കേഷന്‍ കാണാനെത്തിയ സംവിധായകന്‍ എം.കെ മുരളീധരന്‍ അടിമാലിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍