“ലൈക്ക”യിലൂടെ ഉപ്പും മുളകിലെ ബാലുവും നീലുവും ഇനി ഒരുമിച്ച് ബിഗ്‌സ്‌ക്രീനിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing “ലൈക്ക”യിലൂടെ ഉപ്പും മുളകിലെ ബാലുവും നീലുവും ഇനി ഒരുമിച്ച് ബിഗ്‌സ്‌ക്രീനിലേക്ക്

മിനിസ്ക്രീനിലെ പ്രേഷകരുടെ ഇഷ്ട താരങ്ങളാണ് ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് സീരിയലിലെ ബാലുവും നീലുവും. ഇപ്പോഴിതാ ബാലുവും നീലുവും സിനിമയിലേക്ക് എത്തുന്നു. “ലൈക്ക” എന്ന മലയാള ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ ഒരുമിക്കുന്നത്. ആഷാദ് ശിവരാമന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബിജു സോപാനവും, നിഷ സാരഗുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബഹിരാകാശ ശാസ്ത്രജ്ഞന്‍ രാജു, ഭാര്യ വിമല എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ,സേതുലക്ഷ്മി, സിബി ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

0Shares