ലൈംഗീകാരോപണ വിധേയനായ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ സി.ജെ.എം കോടതി സ്വമേധയാ കേസെടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing ലൈംഗീകാരോപണ വിധേയനായ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ സി.ജെ.എം കോടതി സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സ്വമേധയാ കേസെടുത്തു. കേസില്‍ സ്വകാര്യ ചാനല്‍ ജീവനക്കാരിയടക്കം മൂന്നുപേരുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. എ.കെ.ശശീന്ദ്രന്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.

എ.കെ.ശശീന്ദ്രന്‍ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും, മുന്‍മന്ത്രിയുമൊത്തുള്ള ഫോണ്‍ സംഭാഷണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്നും യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ജെ.എം കോടതി ശശീന്ദ്രനെതിരെ കേസെടുത്തത്. മൂന്ന് സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയ പരാതിയാണ് സമര്‍പ്പിച്ചിരുന്നത്.

0Shares