ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു

ലൈംഗിക ബന്ധത്തിനുള്ള ക്ഷണം ഭാര്യ നിരസിച്ചതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

അന്‍വറുള്‍ ഹസന്‍ എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോാള്‍ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ പൊഖാറിലെ വീട്ടില്‍ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ശനിയാഴ്ച രാവിലെ യുവതി നിലത്തുവീണു കിടക്കുന്നതു കണ്ട് അയല്‍വാസികളാണു പോലീസിനെ വിവരമറിയിക്കുന്നത്.

രക്തത്തില്‍ കുളിച്ചുകിടന്ന അന്‍വറുളിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

0Shares