ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പതിമൂന്ന് വയസുകാരൻ്റെ ജനനേന്ദ്രിയം പൊള്ളിച്ചു; വിവാഹിതയായ യുവതിക്കെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പതിമൂന്ന് വയസുകാരൻ്റെ  ജനനേന്ദ്രിയം പൊള്ളിച്ചു; വിവാഹിതയായ യുവതിക്കെതിരെ കേസ്

ഉത്തര്‍പ്രദേശ്: പതിമൂന്ന് വയസുകാരന്‍ ബാലനെ ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹിതയായ യുവതി ജനനേന്ദ്രിയം ചവണ ചൂടാക്കി പൊള്ളിച്ചു. ഉത്തര്‍പ്രദേശിലെ ചപ്രോലയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍ക്കാരിയായ യുവതിക്കെതിരെ ബാദല്‍പൂര്‍ പൊലീസ് കേസ് എടുത്തു. യുവതി ഇപ്പോള്‍ ഒളിവിലാണ്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതി കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയും കുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി വിസമ്മതം പ്രകടിച്ചത്തോടെ പ്രകോപിതയായ യുവതി ചവണ ചൂടാക്കി കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച നടന്ന സംഭവം ചൊവ്വാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തെ കുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

0Shares