ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് വി.എസ്

  • Post category:news
  • Reading time:1 min read
You are currently viewing ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് വി.എസ്

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ പി .കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ആരോപണത്തെ തുടര്‍ന്ന് സംഭവം വിവാദമായി പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വി.എസ് രംഗത്തെത്തിയത്. സ്ത്രീകളുടെ വിഷയമായതിനാല്‍ വിശദമായി പഠിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരാതിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും
അന്വേഷണം നടക്കട്ടെയെന്നും പരാതി തെളിഞ്ഞാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നും മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. പി.കെ ശശിയ്‌ക്കെതിരായ ആരോണപണം മറച്ചുവച്ച വൃദ്ധ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും ആവശ്യപ്പെട്ടിരുന്നു.

0Shares