ലൈംഗികബന്ധത്തിന് തയ്യാറായാല്‍ കൂടുതല്‍ അവസരം നല്‍കും; വെളിപ്പെടുത്തലുമായി നടി പായല്‍ രജ്പുത്

  • Post category:news
  • Reading time:1 min read
You are currently viewing ലൈംഗികബന്ധത്തിന് തയ്യാറായാല്‍ കൂടുതല്‍ അവസരം നല്‍കും; വെളിപ്പെടുത്തലുമായി നടി പായല്‍ രജ്പുത്

സിനിമാ ജീവിതത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് തെലുങ്ക് നടി പായല്‍ രജ്പുത്. ഹോട്ട് രംഗങ്ങളിലൂടെയും ഹോട്ട് ഫോട്ടോ ഷൂട്ടിലൂടെയും വിവാദങ്ങളില്‍പെട്ട താരമാണ് പായല്‍. ലൈംഗിക ഒത്താശയ്ക്ക് നിന്ന് കൊടുത്താല്‍ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അവസരം നല്‍കാമെന്ന് ചിലര്‍ തന്നോട് പറഞ്ഞെന്ന് താരം വെളിപ്പെടുത്തി. അതേസമയം ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയാലോ നായകനുമായി ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എന്തിനും വഴങ്ങുന്ന വ്യക്തിയാണെന്ന് ധരിക്കരുതെന്ന് പായല്‍ രജ്പുത് പറയുന്നു.

മീടു ക്യാംപെയ്ന്‍ സജീവമായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് താരം പറഞ്ഞു. എല്ലാ മേഖലകളിലും ഈ പ്രവണതയുണ്ടെന്നും ചിലര്‍ മാത്രമാണ് അത് തുറന്ന് പറയുന്നതെന്നും പായല്‍ പറഞ്ഞു. ആറ് വര്‍ഷമായി അഭിനയരംഗത്ത് സജീവമായ പായല്‍ ആര്‍എക്‌സ് 100 എന്ന ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.

0Shares