
ലോകത്ത് മുസ്‌ലീങ്ങള്‍ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ഹിന്ദു എന്നത് മതമോ ഭാഷയോ പേരോ അല്ല. ഇന്ത്യയിൽ ജീവിക്കുന്നവരുടെ സംസ്കാരമാണ് ഹിന്ദുവെന്നും മോഹൻ ഭാഗവത് പറഞ്ഞു. സത്യത്തിനായുള്ള അന്വേഷണമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂതർ അലഞ്ഞുതിരിയുന്ന സമയത്ത് അവർക്ക് അഭയം നൽകിയ ഏക സ്ഥലം ഇന്ത്യയാണ്. ഹിന്ദുക്കൾക്ക് ആരോടും വെറുപ്പില്ല. ഒരുമിച്ച് നിന്ന് രാജ്യത്തിന്‍റെ വികസനമാണ് തങ്ങൾ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജയദശമി ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ആൾക്കൂട്ടകൊല വിദേശ സംസ്കാരമാണെന്നും മോഹൻ ഭാഗവത് വ്യക്തമാക്കിയിരുന്നു.
