
മോഹന്‍ലാല്‍ പൃഥ്വി കൂട്ടുകെട്ടില്‍ പിറന്ന് ലൂസിഫറിലെ പിന്നാമ്പുറകാഴ്ചകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലൂസിഫര്‍ 2വിന്‍റെ പ്രഖ്യപനത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയാണ് സിനിമയില്‍ ഉള്‍പ്പെടുത്താത്ത സംഘട്ടന രംഗങ്ങള്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.
മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും മുരളി ഗോപിയുടെയും ഫേസ്ബുക്ക് പേജുകളില്‍ തിങ്കളാഴ്ച രാവിലെ 10ന് ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ‘എല്‍, ദി ഫിനാലെ അനൗണ്‍സ്‌മെന്റ് ചൊവ്വാഴ്ച
വൈകിട്ട് ആറിന്, കാത്തിരിക്കുക’ എന്ന പോസ്റ്റിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ഉണ്ടായത്.
