ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് വീടിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി; കാരണം ഞെട്ടിക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് വീടിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി; കാരണം ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസ് വീടിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് ആയ അനിസിയ ബത്രയെയാ(39)ണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഡല്‍ഹിയിലെ ഹൗസ് ഖാസിലായിരുന്നു സംഭവം. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും അനിസിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി യവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അനിസിയുടെ ഭര്‍ത്താവായ ഗുഡ്ഗാവിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ മയാങ്ക് സിങ്വിക്കെതിരെ പിതാവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. താന്‍ ജീവനൊടുക്കുകയാണെന്ന് അനിസിയ ഭര്‍ത്താവിന് മൊബൈല്‍ സന്ദേശം അയച്ചതിന് ശേഷമാണ് ജീവനൊടുക്കിയത്. അതേ സമയം പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതിനാല്‍ പരസ്പരം വഴക്കുകള്‍ പതിവായിരുന്നെന്നും ആത്മഹത്യ നടന്ന ദിവസവും വഴക്കിട്ടുരുന്നുവെന്ന് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി. വിവാഹ ശേഷം രണ്ടുവര്‍ഷമായി ഹൗസ് ഖാസില്‍ ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവുമായി ബന്ധപെട്ട് അസ്വാഭാവീക മരണത്തിനും സ്ത്രീധന പീഡനത്തിനും കേസെടുത്ത പോലീസ് അനിസിയയുടെ ഭര്‍ത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്തു.

0Shares