ലീഗിന്റെ അച്ചടക്കം അതൊന്നു വേറെ തന്നെയാണ്! വേണു സൂപ്പര്‍ പ്രൈം ടൈമില്‍ പറഞ്ഞ കാര്യം നവമാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍.

  • Post category:news
  • Reading time:2 mins read
You are currently viewing ലീഗിന്റെ അച്ചടക്കം അതൊന്നു വേറെ തന്നെയാണ്! വേണു സൂപ്പര്‍ പ്രൈം ടൈമില്‍ പറഞ്ഞ കാര്യം നവമാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍.

മലപ്പുറം : മലപ്പുറം ലോകസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പാണക്കാട് തങ്ങള്‍ തീരുമാനിച്ചതിന് പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു.എല്ലാ മാധ്യമങ്ങളും അതീവ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത കൈകാര്യം ചെയ്തത്. എന്നാല്‍ മാതൃഭൂമി ന്യൂസിലെ സൂപ്പര്‍  പ്രൈം ടൈമില്‍ അവതാരകനായ വേണു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയിലെ പ്രധാന ആകര്‍ഷണം. മുസ്‌ളിം ലീഗിനെ വാനോളം പുകഴ്ത്തി കൊണ്ടുള്ള വേണുവിന്റെ അവതരണം മുസ്ലിം ലീഗ് ആരാധകര്‍ ഏറ്റെടുത്തതോടെ ലീഗ് അണികള്‍ക്കിടയില്‍ വേണു ഇപ്പോള്‍ പ്രിയങ്കരനായിരിക്കുകയാണ്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതിനൊപ്പം ലീഗിന്റെ മറ്റു പല നല്ല കാര്യങ്ങളും ചൂണ്ടികാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും സജീവമാണ്.

ഇതിലെ ഒരു പോസ്റ്റ് ഇങ്ങനെയാണ്:

‘അതെ വേണു സര്‍, ലീഗിന്റെ അച്ചടക്കം ഒന്ന് വേറെ തന്നെയാണ്..’
കുറച്ചു കാലം മുമ്പ് ഞങ്ങള്‍ക്ക് ഒരു യാത്ര ഉണ്ടായിരുന്നു സര്‍.. ഇങ് കാസറഗോഡ് മുതല്‍ അങ്ങ് തിരുവനന്തപുരം വരെ ഒരു ‘കേരള യാത്ര’. സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന യാധൊരു വിധ പ്രകടനങ്ങളോ പ്രവര്‍ത്തികളോ ഇല്ലാത്ത യാത്ര. അന്ന് അത് അനുഭവിച്ചു അറിഞ്ഞവരെല്ലാം പറഞ്ഞു സര്‍.. ലീഗിന്റെ അച്ചടക്കം അതൊന്നു വേറെ തന്നെയാ..ഞങ്ങള്‍ക്ക് ഒരു സമ്മേളനവും ഉണ്ടായിരുന്നു സര്‍ യൂത്ത് ലീഗിന്റെ അങ്ങ് കോഴിക്കോടന്‍ കടപ്പുറത്ത്. അന്ന് ഞങ്ങള്‍ മടങ്ങിയത് ആ കടല്‍ തീരത്തിന്റെ സൗന്ദര്യം നശിപ്പിച്ചിട്ടല്ല സര്‍.. ആ കടല്‍ തീരത്തെ ഉപയോഗ ശൂന്യമായ ഓരോ പാഴ് വസ്തുക്കളും നീക്കം ചെയ്ത് മാതൃക കാണിച്ചു കൊണ്ടായിരുന്നു സര്‍.. അടുത്ത ദിവസം ആ കടല്‍ തീരവും പറഞ്ഞു സര്‍ ലീഗിന്റെ അച്ചടക്കം അത് വേറെ തന്നെ എന്ന്.ഇന്ത്യന്‍ മതേതരത്വത്തിന്റെ ഹൃദയത്തിലേക്ക് ആദ്യത്തെ കഠാര കുത്തികയറിയ അന്ന്.. ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തിന്റെ കല്ല് പോലും ഇളകരുത് എന്ന് പറഞ്ഞു പഠിപ്പിച്ചു ഇങ് കേരളത്തിലെ ക്ഷുഭിത യൗവനത്തെ പിടിച്ച് നിര്‍ത്തിയ ഒരു ചരിത്രവും പറയാനുണ്ട് സര്‍..
ഇന്ന് നിങ്ങളും പറയുന്നു സര്‍. ആര് മത്സരിക്കണം എന്നതിനെ ചൊല്ലി അസ്വാരസ്യം ഇല്ല എന്ന്, പരിഭവിച്ചുള്ള പിണങ്ങി പോവലുകള്‍ ഇല്ല എന്ന്, പടലപ്പിണക്കത്തിലൂടെ പാലം വലിയും ഇല്ല എന്ന്,
പത്തരമാറ്റ് തിളക്കത്തോടെ നടന്ന മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം എന്നും ലീഗിന്റെ അച്ചടക്കം ഒന്ന് വേറെ തന്നെ എന്നും..
ഈ അച്ചടക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല സര്‍….
ഈ അച്ചടക്കം ഞങ്ങള്‍ പഠിച്ചത് സി.എച്ചിന്റെയും മൂത്ത ശിഹാബ്ന്റെയും തട്ടകത്തില്‍ നിന്നാണ് സര്‍..
ഈ അച്ചടക്കം വിളിച്ചു പറയാന്‍ ഞങ്ങള്‍ ആരെയും വിലക്ക് എടുക്കാറില്ല സര്‍..
ഈ അച്ചടക്കം ഒരു മാധ്യമ പ്രവര്‍ത്തകനും ഇത് വരെ തിരിച്ചറിഞ്ഞില്ല എന്നേ ഉള്ളൂ സര്‍..
ഇഷാഖ് മുഹമ്മദ് പിഡി എന്ന ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വരികളാണ് ഇത്. കഴിഞ്ഞ ദിവസം വേണുവിന്റെ അവതരണത്തിലൂടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരിലുണ്ടായ ആവേശത്തിന്റെ കുറച്ചു വരികള്‍ മാത്രമാണിത്. കുറച്ചു കാലമായി മാധ്യമങ്ങളില്‍ നിന്ന് മുസ്ലിം ലീഗിന് വേണ്ട പരിഗണന ലഭിക്കുന്നില്ലയെന്ന പരാതിക്ക് ഒരു പരിഹാരം കൂടിയായിരുന്നു വേണുവിന്റെ അവതരണം.

http://https://www.youtube.com/watch?v=c0ZvoPu0B1c&feature=youtu.be

0Shares