
സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐ നെടുമ്പറമ്പ് സുജാത മന്ദിരത്തില്‍ സുഗുണന്‍ (53) ആണ് പിടിയിലായി.തിങ്കളാഴ്ച യായിരുന്നു സംഭവം. യൂണിഫോമിലെത്തിയ സുഗുണൻ വർക്കലയിൽ നിന്നും കല്ലമ്പലത്തേക്ക് വന്ന കാർ കൈ കാണിച്ച് നിർത്തി അതിൽ കയറുകയായിരുന്നു.

കാറില്‍ കയറിയ സുഗുണന്‍ യാത്രികരായ സ്ത്രീകളോട് അശ്ലീല സംഭാഷണം നടത്തുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയുമായിരുന്നു. ആദ്യം പ്രതികരിക്കാതിരുന്ന വനിതകള്‍ സുഗുണന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയശേഷം പിങ്ക് പട്രോളിംഗ് സംഘവുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് പിങ്ക് പോലീസിന്‍റെ നിര്‍ദ്ദേശപ്രകാരം കല്ലമ്പലം പോലീസില്‍ സ്ത്രീകള്‍ പരാതിപ്പെടുകയും, ഇവരുടെ മൊഴിയെടുത്ത് ഉടനടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സുഗുണനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
