‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് പ്രദര്‍ശന വിലക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് പ്രദര്‍ശന വിലക്ക്

മുംബൈ: സ്ത്രീകളുടെ കഥ പറയുന്ന ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. അലംകൃത ശ്രീവാസ്തവ് സംവിധാനം ചെയ്ത സിനിമയില്‍ കൊങ്കണ സെന്‍ശര്‍മ്മയാണ് നായിക. സിനിമയില്‍ മോശം ഡയലോഗുകളും ലൈംഗികചുവയുള്ള സംഭാഷണങ്ങളും ഒപ്പം ഒരു പ്രത്യേക സമുദായത്തെ ആക്ഷേപിക്കുന്ന ഉള്ളടക്കവും ഉണ്ടെന്നു കാണിച്ച്,ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടികാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് സിനിമ സര്‍ട്ടിഫൈ ചെയ്യാതെ മടക്കിയത്.

 
സെന്‍സര്‍ ബോര്‍ഡിന്റെ ഈ നടപടി സ്ത്രീകളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് സംവിധായികയുടെ പ്രതികരണം. സിനിമയുടെ പ്രദര്‍ശനത്തിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും അവര്‍ അറിയിച്ചു. തന്റെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് വഴി സ്ത്രീകളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയാണ് സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരിക്കുന്നതെന്നും നായക പ്രാധാന്യമുള്ള സിനിമകളാണ് പൊതുവേ അംഗീകാരം നേടുകയെന്നു അവര്‍ കുറ്റപ്പെടുത്തി. സ്ത്രീകളുടെ ജീവിതം ആവിഷ്‌ക്കരിക്കുമ്പോള്‍ എപ്പോഴും പല പ്രതിസന്ധികളും ഉണ്ടാകുന്നു. സ്ത്രീപക്ഷ സിനിമയായ ‘ലിപ്സ്റ്റിക്ക് അണ്ടര്‍ ബുര്‍ഖ’യുടെ കാര്യത്തിലും സംഭവിച്ചത്. ഇത് തന്നെയാണ് സ്ത്രീകള്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യമില്ല എന്നു പറയാന്‍ കാരണമെന്ന് അലംകൃത പറഞ്ഞു.

0Shares