ലിംഗം കാണിക്കാന്‍ വിസമ്മതിച്ച ട്രാന്‍സ്‌ജെന്‍ഡറിന്റെ വസ്ത്രവും കീറി; കോട്ടയ്ക്കലില്‍ നടന്നത് നടന്നത് സദാചാര പോലിസിന്റെ വിളയാട്ടം

  • Post category:news
  • Reading time:1 min read
You are currently viewing ലിംഗം കാണിക്കാന്‍ വിസമ്മതിച്ച ട്രാന്‍സ്‌ജെന്‍ഡറിന്റെ വസ്ത്രവും കീറി; കോട്ടയ്ക്കലില്‍ നടന്നത് നടന്നത് സദാചാര പോലിസിന്റെ വിളയാട്ടം

മലപ്പുറം: കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ ക്രൂര മര്‍ദ്ദനം. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ടൗണില്‍ ഭക്ഷണം കഴിക്കാനെത്തിയ ലയക്കും സുഹൃത്തിനും നേരയാണ് സദാചാരപോലിസിന്റെ അക്രമം. ലയയുടെ അയല്‍വാസിയായ ഷിഹാബാണ് ഇരുവരേയും മര്‍ദ്ദിച്ചതെന്ന് ഇവര്‍ പരാതിപ്പെട്ടു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബിനോട് താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ഇയാള്‍ ആക്രമം തുടങ്ങിയെന്ന് ലയ പറയുന്നു. പിന്നീട് വസ്ത്രങ്ങള്‍ വലിച്ചുകീറി. ട്രാന്‍സ്‌ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കാനും ആവശ്യപ്പെട്ടു. അയല്‍ക്കാരനായ ഷിഹാബുദ്ദീനിന്റെ അതിക്രമം ഇതാദ്യമായല്ല. കറിയെടുത്ത് തലയില്‍ ഒഴിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതിന് മുന്പ് ചെയ്തിട്ടുണ്ട്. ആണായിട്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ ഇവിടം വിട്ട് പോകണമെന്നും ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷിഹാബുദ്ദീന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ഇതിന് വിസമ്മതിച്ചത് ഇയാളെ പ്രകോപിച്ചതായും ലയ പറയുന്നു.നടു റോഡില്‍ വെച്ച് ആക്രമിക്കപ്പെട്ടതോടെ ഓട്ടോയില്‍ കയറി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് ഓട്ടോക്കാരനെ ഷിഹാബുദ്ദീന്‍ ഭീക്ഷണിപ്പെടുത്തിയതായും ലയ പറയുന്നു. ഷിഹാബുദ്ദീനെതിരെ ഇതിന് മുന്‍പ് രണ്ടു പ്രാവശ്യം കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ലയ പരാതി നല്‍കിയിരുന്നു.

0Shares