ദില്ലി: ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം വേണമെന്ന വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു കേസ് മാറ്റിവച്ചത്. കാനഡയിലെ എസ് എന്‍ വി ലാവലിനുമായി കേരള വൈദ്യുതിബോര്‍ഡ് ധാരണാപത്രം ഉണ്ടാക്കിയതിൽ അഴിമതി നടന്നു എന്നതാണ് കേസ്. അന്ന് പിണറായി വിജയനായിരുന്നു വൈദ്യുതി ബോര്‍ഡ് മന്ത്രി. പിന്നീട് വന്ന എ കെ ആന്‍റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതോടെയാണ് ലാവ്‍ലിന്‍ കേസ് ചര്‍ച്ചാ വിഷയമാകുന്നത്. 1995 ഓഗസ്റ്റ് 10 ന് പളളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വൈദ്യുതിബോര്‍ഡ് കാനഡയിലെ എസ് എന്‍ വി ലാവലിനുമായി ധാരണാപത്രം ഒപ്പിട്ടത്.