ലാവലിന്‍ കേസ്: മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്

  • Post category:news
  • Reading time:1 min read
You are currently viewing ലാവലിന്‍ കേസ്: മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്.സി.ബി.ഐ നല്‍കിയ അപ്പീലിലാണ് നോട്ടീസ്. മറ്റ് രണ്ടു പ്രതികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ, സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് നിലവിലെ ഉത്തരവ്.

നേരത്തെ തിരുവനന്തപുരം സി.ബി.ഐ കോടതി പുറപ്പെടുവിച്ച മുഖ്യമന്ത്രിയെയും മറ്റ് രണ്ടു ഉദ്ദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇങ്ങനെ മുഖ്യമന്ത്രി അടങ്ങിയ കുറ്റവിമുക്തരാക്കിയ മൂന്നു പേര്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കസ്തൂരി രംഗന്‍ അയ്യര്‍, ആര്‍ ശിവദാസന്‍, രാജീവ് ശേഖരന്‍ എന്നിവരുടെ വിചാരണ സ്റ്റേചെയ്യുന്ന നടപടിയും സുപ്രീംകോടതി കൈക്കൊണ്ടിട്ടുണ്ട്. നിലവില്‍ പ്രതിപട്ടികയില്‍ ഉള്ളവരെ ഇനി വിചാരണ നടത്തണമെങ്കില്‍ നിലവില്‍ കുറ്റവിമുക്തരാക്കിയവര്‍ക്ക് നല്‍കിയ നോട്ടീസില്‍ മറുപടി ലഭിച്ച ശേഷം മാത്രമേ സാധ്യമാവുകയുള്ളു.

0Shares