ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍; മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണ്ണായക ദിനം

  • Post category:news
  • Reading time:1 min read
You are currently viewing ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍; മുഖ്യമന്ത്രി പിണറായി വിജയന്  നിര്‍ണ്ണായക ദിനം

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലാവ്ലിനുമായി കരാറിലേര്‍പ്പെടുന്ന കാലം വൈദ്യൂതി മന്ത്രിയായിരുന്ന പിണറായില്‍ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലില്‍ വിശദമായ വാദം ആവശ്യമാണോ എന്നാണ് സുപ്രീംകോടതി തീരുമാനിക്കുക.ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഉദ്യോഗസ്ഥരായ എം.വി. രാജഗോപാല്‍, ആര്‍. ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ക്കെതിരെ വിചാരണ നടത്താമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലുകളും സി.ബി.ഐയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കുന്നുണ്ട്.

 

0Shares